john-paul

കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മിഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് പാലാരിവട്ടം പി.ഒ.സിയിൽ പ്രമുഖ തിരക്കഥാകൃത്ത് ജോൺപോളിന്റെ അനുസ്മരണപരിപാടി നടക്കും. പ്രൊഫ. എം.കെ. സാനു, സെബാസ്റ്റ്യൻ പോൾ, സാബു ചെറിയാൻ, ഔസേപ്പച്ചൻ, സിദ്ധിക്ക്, സന്തോഷ് ജോർജ് കുളങ്ങര, ബിജിബാൽ,​ വി.ബി.കെ. മേനോൻ, എം.കെ.ജോസഫ് , ഫാ.റോബി കണ്ണഞ്ചിറ, സിസ്റ്റർ വിനീത, ജോളി ജോസഫ്, ഷാജൂൺ കാര്യാൽ, തോമസ് ജേക്കബ്, പ്രൊഫ.കവിയൂർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.