മൂവാറ്റുപുഴ: മാടവന ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം മേയ് 1,2,3 തീയതികളിൽ നടക്കുമെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.ആർ. മോഹനൻ , സുരേഷ് കാക്കുച്ചിറ എന്നിവർ അറിയിച്ചു. വിശേഷാൽ ദീപാരാധന, ഗണപതി ഹോമം, കേളികൊട്ട് , കളമെഴുത്ത് പാട്ട്, വലിയ കാണിക്ക, പ്രസാദ ഉൗട്ട് , വലിയവിളക്ക്, കലംകരിക്കൽ, കലശപൂജ, താലപ്പൊലി എന്നിവയാണ് പ്രധാന പരിപാടികൾ. മേയ് ഒന്നിന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.15ന് അഭിഷേകം, 7മുതൽ ഉഷപൂജ, 10ന് ഉച്ചപൂജ, രാത്രി 7.30ന് അത്താഴപൂജ, 8ന് അന്നദാനം, തുടർന്ന് ശിങ്കാരിമേളം. രണ്ടിന് പൂജകൾ പതിവുപോലെ രാവിലെ 5.15ന് നിർമ്മാല്യദർശനം, 9ന് സർപ്പത്തിന് വിശേഷാൽ പൂജ, രാത്രി 7.15ന് കളമെഴുത്തും പാട്ടും. മൂന്നിന് പൂജകൾ പതിവുപോലെ രാവിലെ 8.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ആര്യൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജകൾ, 10.30 ന് കലശാഭിഷേകം, വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര, രാത്രി 12ന് തൂക്കം .