വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവം നാളെ തുടങ്ങും. രാവിലെ ഗുരുപൂജ, ഗണപതിഹോമം, 8.15 മുതൽ ദേവിമഹാത്മ്യ പാരായണം, 9 ന് കലശാഭിഷേകം, 11.30ന് പ്രസാദംഊട്ട്, വൈകിട്ട് 6.45ന് എലിഞ്ഞാംകുളം ക്ഷേത്രത്തിൽനിന്ന് താലം എഴുന്നള്ളിപ്പ്, രാത്രി 8.15ന് കുട്ടികളുടെ കലാപരിപാടികൾ. 3ന് രാവിലെ 8ന് നാരായണീയ പാരായണം, 9ന് കലശാഭിഷേകം, വൈകിട്ട് 5.30ന് ഭഗവത്‌സേവ, 7ന് കളമെഴുത്തും പാട്ടും, 8.15ന് എളവൂർ അനിലിന്റെ ചാക്യാർകൂത്ത്, 4ന് രാവിലെ 9ന്എഴുന്നള്ളിപ്പ്, 10.30ന് കലശാഭിഷേകം, വൈകിട്ട് 5 ന് എഴുന്നള്ളിപ്പ്, 7.30ന് മഹാകലശം, മംഗളപൂജ. എം.പി. പ്രജിത്ത് മുഖ്യകാർമികത്വം വഹിക്കും.