വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്തിൽ കൊച്ചമ്പലത്ത് 50 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പ്രിയദർശിനി റോഡ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം എം. പി. ശ്യാംകുമാർ, എ.ഇ. സി. എച്ച്. സുനിമോൾ, എ.എക്‌സി. ഫിബിമോൾ ഫ്രാൻസീസ്, സുമ വേണു എന്നിവർ പ്രസംഗിച്ചു.