
വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി വേഴേപ്പറമ്പ് ഈശാനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റി.മേയ് 3ന് ആറാട്ടോടെ സമാപിക്കും. 30ന് രാവിലെ 6ന് പുരാണ പാരായണം. രാത്രി 7.30ന് ചാക്യാർകൂത്ത്. തുടർന്ന് കരോക്കെ ഗാനമേള. 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. മേയ് ഒന്നിന് രാത്രി 7.30ന് കുറത്തിയാട്ടം. മേയ് 2ന് മഹോത്സവം. വൈകിട്ട് 4ന് പകൽപൂരം. പഞ്ചവാദ്യം, പാണ്ടിമേളം. മേയ് 3ന് ആറാട്ട് എഴുന്നള്ളിപ്പ്.