വൈപ്പിൻ: ചെറായി അൽ-മദ്രസത്തുൽ-ഇസ്ലാമിയ ഹാളിൽ, മുസ്ലിം-മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ റംസാൻ മാസത്തിലെ നോമ്പുതുറയുടെ 25-ാം ദിനം സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഭാഗമായി. ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിന്റെ നിയുക്ത ഭരണസമിതിയും ജുമാമസ്ജിദ് ഭാരവാഹികളുമാണ് ഇഫ്താർ വിരുന്നിൽ ഒത്തു ചേർന്നത്.
ജുമാമസ്ജിദ് പ്രസഡന്റ് അബ്ദുൾ റഹ്മാൻ, സെക്രട്ടറി അബ്ദുൾ അബ്‌സർ, അബ്ദുൾ ജബ്ബാർ, ക്ഷേത്രത്തിന്റെ നിയുക്ത ഭാരവാഹികളായ പ്രസിഡന്റ് വികാസ് മാളിയേക്കൽ, സെക്രട്ടറി ടി.എസ്. വേണുഗോപാൽ, ട്രഷറർ ബെൻസീർ കെ. രാജ്, പി.ജി. ഷൈൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.