
തൃപ്പൂണിത്തുറ: അമ്പല്ലൂർകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്നലെ വലിയ ഗുരുതി നടന്നു. മണ്ഡപത്തിൽ നടന്ന ഗുരുതി ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പ്രമോദ് ഭട്ടതിരി നേതൃത്വം നൽകി. തുടർന്ന് അന്നദാനവും നടന്നു. മേയ് 5നാണ് 7-ാം ഗുരുതി.