
കൊച്ചി: മോഹിനിയാട്ടം പോലുള്ള ക്ലാസിക്കൽ കലാരൂപങ്ങൾ സമൂഹത്തിലെ ചില വിഭാഗം പ്രേക്ഷകർക്ക് മാത്രമായുള്ളതല്ലെന് നർത്തകി മേതിൽ ദേവിക പറഞ്ഞു. കേരള മീഡിയ അക്കാഡമി സ്കോളർ ഇൻ കാമ്പസ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നൃത്തരൂപവും കഥാഖ്യാനവും എന്ന വിഷയത്തിലെ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കലയിൽ വ്യത്യസ്ത വ്യാഖ്യാനങ്ങൾ കൊണ്ടുവരുകയും അത് എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമാക്കാൻ സാധിക്കുകയും വേണമെന്ന് മേതിൽ ദേവിക പറഞ്ഞു. മേതിൽ ദേവികയുടെ കലാസൃഷ്ടിയായ സർപ്പതത്വം എന്ന ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ അക്കാദമി സെക്രട്ടറി എൻ.പി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ. കല, അദ്ധ്യാപികയായ വിനീത വി.ജെ എന്നിവർ സംസാരിച്ചു.