നെടുമ്പാശേരി: കൊച്ചിൻ ഷിപ്പ്‌യാർഡ് 50 -ാം വാർഷികാഘോഷത്തിന്റെയും ആസാദി കാ അമൃത് മഹോത്സവ് ആചരണത്തിന്റെയും ഭാഗമായി കൊച്ചിയിലെത്തിയ കേന്ദ്രതുറമുഖ മന്ത്രി സർബാനന്ദ സോനോവാളിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബി.ജെ.പി സ്വീകരിച്ചു.
സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി ജില്ലാ സെക്രട്ടറി വി.കെ. ഭസിത്കുമാർ എന്നിവർ പങ്കെടുത്തു.