നെടുമ്പാശേരി: ചെങ്ങമനാട് കരിവള്ളൂർ വിശ്വനാഥനെ (53) വഴിയരികിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറെക്കാലമായി അത്താണിയിലും പരിസരത്തുമായി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അവിവാഹിതനാണ്. ചെങ്ങമനാട് പൊലീസ് തുടർനടപടി സ്വീകരിച്ചു.