irctc

കൊച്ചി: ഭാരത പൈതൃകത്തെ തൊട്ടറിയാനും അനുഭവിക്കാനും കേരളീയർക്ക് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ഒരുക്കി ഐ.ആർ.സി.ടി.സി. ആദ്യ യാത്ര മേയ് 23നാണ്. 12 ദിവസം നീളുന്ന യാത്ര മൈസൂരു, അജന്ത, മുംബയ്, ഗുജറാത്തിലെ സ്റ്റാച്യു ഒഫ് യൂണിറ്റി, ഹൈദരാബാദ് റാമോജി ഫിലിം സിറ്റി, ഹംപി, ഗോവ എന്നിവ സന്ദർശിക്കും. സ്ലീപ്പർ ക്ലാസ്, തേർഡ് എ.സി, എ.സി-നോൺ എ.സി തുടങ്ങിയ ആകർഷകരമായ പ്ലാനുകളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 21,100 രൂപയാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്. മധുര- രാമേശ്വരം- ധനുഷ്കോടി ട്രെയിൻ ടൂർ പാക്കേജും നിലവിലുണ്ട്. വ്യാഴ്ചകളിലാണ് ട്രെയിൻ. 8300 രൂപയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ- മാഹാബലിപുരം- പോണ്ടിച്ചേരി- യാത്രയ്ക്ക് 12000 രൂപയാണ് നിരക്ക്.