കൊച്ചി: ചാർധാം തീർത്ഥാടനത്തിന് വിമാന ടൂർപാക്കേജുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി). 12 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ഉത്തരാണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനേത്രി എന്നിവയ്ക്ക് പുറമേ ഹിമാലയൻ താഴ്വാരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കും. ഹോട്ടലുകളിൽ പ്രഭാത ഭക്ഷണവും അത്താഴത്തോടെയുള്ള താമസവും യാത്രാഇൻഷ്വറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 23നാണ് ആദ്യയാത്ര. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ് സർവീസുകൾ ഒരുക്കിയിട്ടുള്ളത്. വിവരങ്ങൾക്ക് ഫോൺ: 8287932082.