പറവൂർ: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പറവൂർ ചുങ്കത്ത് വലിയ വീട്ടിൽ അജയ് (49) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ സുഹൃത്തിന്റെ വില്പനയ്ക്കുള്ള വീട് കാണാനെത്തിയപ്പോൾ കടന്നുപിടിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.