കൊച്ചി: കതൃക്കടവ് ജംഗ്ഷൻ ബസ് സ്റ്റോപ്പിലെ പ്ലാവ് മുറിച്ചുമാറ്റിയ സംഭവത്തിൽ മോഷണത്തിന് കേസെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസും ജി.സി.ഡി.എ ഉദ്യോഗസ്ഥരും ഒളിച്ചുകളിക്കുകയാണെന്നും വ്യാപാരികൾ ആരോപിച്ചു. സംഭവത്തെത്തുടർന്ന് ഇന്നലെ നോർത്ത് പൊലീസ് വിളിച്ചുചേർത്ത ചർച്ച വ്യാപാരികൾ ബഹിഷ്‌കരിച്ചു. പരാതി നൽകിയിട്ടും കേസെടുക്കാതെ സംഭവത്തിൽ ഒത്തുതീർപ്പിനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം.