കോലഞ്ചേരി: കുറ്റ കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും അംബേദ്കർ ഗ്രാമീണപദ്ധതിയിൽ സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകണമെന്നാവശ്യപ്പെട്ട് ധർണനടത്തി. കുടിവെള്ള സംരക്ഷണസമിതി കൺവീനർ എ.പി. ബേബി ഉദ്ഘാടനം ചെയ്തു. എം.കെ. സോമൻ അദ്ധ്യക്ഷനായി. 2018ൽ കുടിവെള്ളവിതരണത്തിനായി നിലവിലുണ്ടായിരുന്ന വാട്ടർടാങ്ക് പൊളിച്ച് പുനർനിർമ്മിച്ചു.
ടാങ്കിന്റെ പണി പൂർത്തീകരിച്ചുവെങ്കിലും പറഞ്ഞിരുന്ന സൗജന്യ കണക്ഷൻ നൽകിയിട്ടില്ല. എത്രയുംവേഗം കുടിവെള്ളവിതരണത്തിന് സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം