കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിലെ മലയാള വിഭാഗത്തിന് പുതിയ മന്ദിരം തുറന്നു. സംസ്ഥാന സർക്കാരിന്റെ റൂസ പദ്ധതി പ്രകാരം കോളേജിന് അനുവദിച്ച ഒരുകോടിരൂപ കൊണ്ടാണ് മന്ദിരം നിർമിച്ചത്. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനശില അനാവരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, ഡോ. കെ.പി. ജോസ്, ഡോ. എബ്രഹാം മാത്യു, ഡോ. സജീവ്, ഡോ. ബി. ബിന്ദുമോൾ, ഡോ. ബിൻസി ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു.