കോലഞ്ചേരി: നോർത്ത് മഴുവന്നൂർ യു.പി സ്‌കൂളിൽ മദ്ധ്യവേനലവധി പഠനക്കളരി തുടങ്ങി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പഠനക്കളരി ജില്ലാ പഞ്ചായത്ത് അംഗം ഉമാമഹേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനിൽ കൃഷ്ണൻ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി.കെ. ദേവരാജൻ, വി. ശശീന്ദ്രൻനായർ, വി.എൻ. അനീഷ്, ജോബിൻ പോൾ വർഗീസ്, കെ.പി. ലിസി, നിഷ ജോസ്‌ലിൻ ജോൺ, ആതിര മോഹൻ തുടങ്ങിയവർ സംസാരിച്ചു.