കിഴക്കമ്പലം: ഞാറള്ളൂർ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കിഴക്കമ്പലം ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് അരീക്കൽ കൊടി ഉയർത്തി. പള്ളി വികാരി ഫാ. ജോർജ് കാട്ടേത്ത് സഹകാർമികനായി. ശനിയാഴ്ച വൈകീട്ട് 5ന് ദിവ്യബലി ഫാ. ബേസിൽ കുരീക്കൽ നടത്തും. ഫാ. പോൾ കൈപ്രമ്പാടൻ പ്രസംഗിക്കും. ഇന്ന് രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന, പ്രസംഗം ഫാ. ഡോ. ജോസ് പുതിയേടത്ത്. തുടർന്ന് പ്രദക്ഷിണം