നെടുമ്പാശേരി: മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പും പ്രശസ്തിപത്രവും നേടിയ ചെങ്ങമനാട് സ്വദേശിനി നവ്യ മനോജിനെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.എൻ. ദിവാകരൻ പൊന്നാട അണിയിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ പുരസ്കാരം നൽകി. കെ.കെ. മോഹനൻ ആമുഖപ്രസംഗം നടത്തി. പി.എം. വേണു, ആർ.കെ. ശിവൻ, നാരായണൻകുട്ടി, ലൈല സുകുമാരൻ, സിന്ധു ഷാജി, വി.എ. ചന്ദ്രൻ, മൊബിൻ മോഹൻ, രാജേഷ് തോട്ടക്കാട്ടുകര, വിപിൻദാസ്, സുവർണ ഗോപി, കെ.ആർ. അജിത്ത്, ഇ.കെ. ഷാജി, ഗോപി ചെങ്ങമനാട്, അജിത രഘു എന്നിവർ സംസാരിച്ചു.