കുറുപ്പംപടി: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ വേങ്ങൂർ പഞ്ചായത്ത് 70ലക്ഷം രൂപയുടെ പ്രോജക്ട് അവതരിപ്പിച്ചു. കോടമ്പിള്ളിചിറ ടൂറിസം പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ടൂറിസം വകുപ്പ് ഡയറക്ടർ സൂര്യതേജസ്, എ.ഡി.എച്ച് അനിതകുമാരി എന്നിവർ അടങ്ങിയ കമ്മിറ്റിയിലാണ് അവതരിപ്പിച്ചത്. കോടമ്പിള്ളി ചിറ കുട്ടികളുടെ പാർക്ക് നിർമ്മാണം, പെഡൽ ബോട്ട് സംവിധാനം, സോളാർ ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ അടങ്ങിയ ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ശിൽപ സുധീഷ്, എൽ.എസ്.ജി.ഡി എ.ഇ ജി സുഭാഷ്, പഞ്ചായത്ത് മെമ്പർ വിനു സാഗർ എന്നിവർ സംസാരിച്ചു.