മൂവാറ്റുപുഴ: പ്ലസ്ടുവിനുശേഷം മികച്ച കരിയർ തിരഞ്ഞെടുക്കുവാൻ കുട്ടികളെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജെ.സി.ഐ മൂവാറ്റുപുഴ ഇഗ്നൈറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മല കോളേജ് ഫാർമസിയിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് മത്തായി മൈലാടിയത്ത് ഉദ്ഘാടനം ചെയ്തു. കരിയർ വിദഗ്ദ്ധൻ ഡോ. പി .ആർ. വെങ്കിട്ടരാമൻ വിവിധ കോഴ്സുകളെക്കുറിച്ചും തൊഴിൽ മേഖലകളെക്കുറിച്ചും ക്ലാസ് നയിച്ചു. വിദേശ പഠനസാധ്യതകളെക്കുറിച്ചുള്ള ക്ലാസിന് ക്യാപ്ടൻ സോജൻ ജോസ് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. ആർ. ബദ്മനാബൻ, മുനിസിപ്പൽ കൗൺസിലർ ജിനു മടേക്കൽ, ജിജേഷ് ജോർജ്, ദീപക് സി. ജോയി, ഡൊമിനിക് സനു എന്നിവർ സംസാരിച്ചു.