sndp
എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്റെ 113-മത് ജന്മദിനാഘോഷം ആലുവയിൽ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്റെ 113-മത് ജന്മദിനം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത്മൂവ്മെന്റ്, വനിതാസംഘം, സൈബർസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, യൂണിയൻ കൗൺസിലർമാരായ കെ. കുമാരൻ, സജീവൻ ഇടച്ചിറ, മനോഹരൻ തറയിൽ, എം.കെ. രാജീവ്, ശ്രീകുമാർ അമ്പാടി, രവീന്ദ്രൻ ചാലയ്ക്കൽ, ശശി തൂമ്പായിൽ, വി.കെ. വാസു, ഒ.എൻ. നാണുക്കുട്ടൻ, വിജയൻ നായത്തോട്, ടി.കെ. രാജപ്പൻ, നിബിൻ നൊച്ചിമ, ശരത് തായ്ക്കാട്ടുകര, ഗുരുവരം വേണുഗോപാൽ, ദേവദാസ് ആലുവ, പി.ജി. രാധാകൃഷ്ണൻ നൊച്ചിമ, എം.കെ. കോമളകുമാർ എന്നിവർ പങ്കെടുത്തു.