കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി കേരകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഒരുവീട്ടിൽ ഒരുതെങ്ങിൻതൈ പദ്ധതിപ്രകാരം തെങ്ങിൻതൈ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽപോൾ ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷതവഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ജെ. ബാബു, അനു അംബീഷ്, അംഗങ്ങളായ എ.ടി. അജിത്കുമാർ, നാരായണൻനായർ, രാജേഷ്, അംബിക മുരളീധരൻ, ലതാഞ്ജലി മുരുകൻ, ഷോജ റോയി, ഡെയിസി ജെയിംസ്, ബി.ഡി.ഒ റഹിമ, ലളിതാംബിക, അസി.എൻജിനീയർ ലിസി എന്നിവർ പ്രസംഗിച്ചു.