കളമശേരി: മാതൃദിനത്തോടനുബന്ധിച്ച് കിൻഡർ വുമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഗർഭിണികൾക്കായി 'താരാട്ടഴക് ' ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. മേയ് 8 ന് വൈകിട്ട് 3.30 ന് നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 1,50,000 രൂപയുടെ ഒന്നാം സമ്മാനവും 75,000 രൂപയുടെ രണ്ടാം സമ്മാനവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഉപഹാരങ്ങൾ നൽകും. വിവരങ്ങൾക്ക് 7306701372.