accident-paravur
ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ

പറവൂർ: ദേശീയപാതയിൽ വഴിക്കുളങ്ങര പെട്രോൾപമ്പിന് സമീപം നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. വൈദ്യുതിപോസ്റ്റും സമീപത്തെ വീടിന്റെ മതിലും തകർന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ഇടുക്കി രാമക്കൽമേട് സ്വദേശി എ.ജി. ഷാനാണ് (28) വാഹനം ഓടിച്ചിരുന്നത്. മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല. മലപ്പുറത്തുനിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്നു കാർ.