പറവൂർ: നന്തികുളങ്ങര കലാസാഹിത്യവേദി ആൻഡ് കെ.എം. സലിംമാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയിൽ ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന വിഷയത്തിൽ നടന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്. സുരേന്ദ്രൻ, കെ. മോഹൻദാസ്, എം.എൻ.ജി നായർ, ആർദ്ര കെ. ലക്ഷ്മി, സരസമ്മ സോമൻ, ജോബി ഐപ്പ് എന്നിവർ സംസാരിച്ചു.