കൂത്താട്ടുകുളം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ കൂത്താട്ടുകുളം മഹാദേവക്ഷേത്രം സന്ദർശിച്ചു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പദ്ധതികൾ സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും അത് വേഗത്തിലാക്കുന്നതിനുള്ള നടപടികൾ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു. ക്ഷേത്രത്തിൽ ഉടനെ നടപ്പിലാക്കേണ്ട നിർമ്മാണങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകും. ദേവസ്വം ഏറ്റെടുത്ത ക്ഷേത്രത്തിന്റെ വസ്തുവകകൾ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ. ശ്യാംദാസ്, ഡി. രാജേഷ്, കെ.ആർ. സോമൻ, എൻ. ധനഞ്ജയൻ, അജയകുമാർ, മേൽശാന്തി ഹരി നമ്പൂതിരി എന്നിവർ ചേർന്ന് പ്രസിഡന്റിനെ സ്വീകരിച്ചു.