പറവൂർ: ചേന്ദമംഗലം സെന്റ് മേരീസ് എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. എബ്രഹാം കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ മുഖ്യപ്രഭാഷണം നടത്തി. ആദ്യകാല അദ്ധ്യാപകരെ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ ലോഗോ പ്രകാശിപ്പിച്ചു. എ.ഇ.ഒ കെ.എൻ. ലത വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബബിത ദിലീപ്, പി.ടി.എ പ്രസിഡന്റ് പി.കെ. ബാബു, ഹെഡ്മിസ്ട്രസ് ടി.ജി. കാറ്റി, ഫസൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.