പെരുമ്പാവൂർ: പുതിയേടം സർവീസ് സഹകരണബാങ്കിന്റെ ഹെഡ്ഓഫീസ് മന്ദിരം ഉദ്ഘാടനം മേയ് നാലിന് വൈകിട്ട് 4.30ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി അറിയിച്ചു. ഓഡിറ്റോറിയം ഉദ്ഘാടനം മുൻ മന്ത്രി എസ്. ശർമ്മ നിർവഹിക്കും. ബാങ്ക് മന്ദിരനിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹൻ ആദരിക്കും. സഹകാരി പെൻഷൻ വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചനും സേഫ്ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ജോ. രജിസ്ട്രാർ സജീവ് കർത്തയും നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ.അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ ബാങ്ക് ഡയറക്ടർമാരായ കെ.കെ. രാജേഷ്‌കുമാർ, എം.ജി. ശ്രീകുമാർ, സെക്രട്ടറി പി.എ. കാഞ്ചന എന്നിവർ പങ്കെടുത്തു.