മാഞ്ഞാലി: മേയ് 15ന് നടക്കുന്ന മാഞ്ഞാലി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബാങ്ക് ഭരണസമിതിയിലെ ഏറ്റവും മുതിർന്ന അംഗവുമായ എ.എം. അലിയുടെ നേതൃത്വത്തിലുള്ള പാനലാണ് മത്സരിക്കുന്നത്. മാഞ്ഞാലി കോൺഗ്രസ് ഹൗസിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ജനറൽ കൺവീനർ ടി.എ. നവാസ്, മണ്ഡലം പ്രസിഡന്റ് എ.എം. അലി, ബ്ലോക്ക് ഭാരവാഹികളായ എ.ബി. അബ്ദുൾ ഖാദർ പി.എ. സക്കീർ, ബ്ലോക്ക് മെമ്പർ വി.പി. അനിൽകുമാർ, മെമ്പർ ടി.എ. മുജീബ് എന്നിവർ പങ്കെടുത്തു.