അങ്കമാലി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റും ലക്ഷ്മി ഹോസ്പിറ്റലും ചേർന്ന് ഇന്ന് തിരുവൈരാണിക്കുളം ഗൗരിലക്ഷ്മി മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതൽ ഒന്നുവരെയാണ് സമയം. കാർഡിയോളജി ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഡന്റൽ എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. തുടർചികിത്സ ആവശ്യമായ രോഗികൾക്ക് ചികിത്സാ ചെലവുകൾക്ക് ഇളവ് ലഭിക്കും.