പെരുമ്പാവൂർ: കാലടി ഫാർമേഴ്സ് ബാങ്കിന്റെ ഈവനിംഗ് ബ്രാഞ്ച് ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കാലടി ആലുക്ക കോംപ്ളക്സിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത ആദ്യ നിക്ഷേപം സ്വീകരിക്കൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഷിബുന കെ. മുഹമ്മദ് ആദ്യവായ്പാവിതരണപദ്ധതിയും സ്ട്രോംഗ്റൂം ഉദ്ഘാടനം കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണിയും നിർവഹിച്ചു. ദിവസവും ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ഏഴുവരെ ഇൗവനിംഗ് ശാഖ പ്രവർത്തിക്കും.