പെരുമ്പാവൂർ: പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂർ മേഖലാ കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബാബുരാജ് വൈറ്റില ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ.കെ. ഇക്ബാൽ അദ്ധ്യക്ഷനായി. സി.എം. അബ്ദുൾ കരീം, കെ.ഇ. നൗഷാദ്, ഡോ. അജി സി. പണിക്കർ, രവിത ഹരിദാസ്, എൻ.പി അജയകുമാർ, ഷാജി സരിഗ തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരി തസ്മിൻ ശിഹാബിനേയും തിരക്കഥാകൃത്തും സംവിധാകയനുമായ ദേവദത്ത് ഷാജിയേയും അനുമോദിച്ചു. ഭാരവാഹികളായി ഇ.കെ. ഇക്ബാൽ (പ്രസിഡന്റ്), കെ.ഇ. നൗഷാദ്, തസ്മിൻ ഷിഹാബ് (വൈസ് പ്രസിഡന്റുമാർ), ഷാജി സരിഗ (സെക്രട്ടറി), എം.എൻ. ഉണ്ണിക്കൃഷ്ണൻ, അരവിന്ദാക്ഷൻ കവലക്കാട്ട് (ജോയിന്റ് സെക്രട്ടറിമാർ), എം.എ. സുലൈമാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.