പറവൂർ: സംസ്ഥാന പുരുഷ - വനിതാ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പതിനാല് ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പുരുഷ - വനിതാ ടീമുകളാണ് പങ്കെടുക്കുന്നത്. 24 മത്സരങ്ങളിൽ മൂന്നൂറിലധികം കായിതതാരങ്ങളാണ് കളിക്കുന്നത്. ഇന്ന് രാവിലെ നാല് സെമിഫൈനലും വൈകിട്ട് രണ്ട് ഫൈനൽ മത്സരവും നടക്കും. വൈകിട്ട് ഏഴിന് സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് അദ്ധ്യക്ഷത വഹിക്കും. മുനമ്പം ഡിവൈ.എസ്.പി ടി.ആർ. രാജേഷ് സമ്മാനദാനം നിർവഹിക്കും.