കൊച്ചി: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവും യുവതിയും ഹാഷിഷ് ഓയിലുമായി പിടിയിലായി. വയനാട് സ്വദേശി അനീഷ് (33), പാലക്കാട് സ്വദേശിനി ശ്രീഷ്മ (23) എന്നിവരാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടോടെ വടുതല അഗ്ലോ ഇന്ത്യൻ പള്ളിക്ക് സമീപത്തുവച്ചാണ് സംഭവം. 62.8 ഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽനിന്ന് പിടിച്ചെടുത്തു. ബുള്ളറ്റിൽ എത്തിയ ഇവർ വാഹന പരിശോധന നടത്തുകയായിരുന്ന നോർത്ത് പൊലീസ് സംഘത്തെ കണ്ട് യൂ ടേൺ അടിച്ച കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നു പിടികൂടി. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.