തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ കീഴിലുള്ള ആർ.ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികാഘോഷവും ആർ.ശങ്കർഅനുസ്മരണ ദിനവും ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വിനീസ് ചിറക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. നവാഗത എഴുത്തുകാരികളായ സൻഷാ മിജു, അനിതാ കുമാരി എന്നിവരെ ആദരിക്കുകയും എസ്.എൽ.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകുകയും ചെയ്തു. വൈസ് പ്രസിഡന്റ കെ.എൻ രാജൻ, എൻ.ആർ അശോകൻ, പുഷ്പരാജ്, കെ.ടി ശശി, പ്രശാന്ത് അമ്പാടി, ഭാഗ്യനാഥ് ,ടി.കെ വിഷ്ണു, എൻ.എസ് ജയൻ, ആശാ ഷാജി, ലിജി സുരേഷ് എന്നിവർ സംസാരിച്ചു.