roosa

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിൽ 'റൂസ' ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ ലഭിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. രണ്ട് കോടിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അഞ്ചുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പുതിയ ടോയ്‌ലറ്റ് ബ്ലോക്ക്, പഴയ കോളേജ് ഓഡിറ്റോറിയത്തിന്റെ നവീകരണം എന്നിവയാണ് പൂർത്തിയാക്കിയത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ. എ തുടങ്ങിയവർ സംസാരിച്ചു.