പള്ളുരുത്തി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ചെല്ലാനം പഞ്ചായത്തിലെ മറുവക്കാട് പാടശേഖരത്തിന് അനുവദിച്ച പെട്ടി, പറ, മോട്ടോർ നൂതന സംവിധാനം കൈമാറുന്ന ചടങ്ങ് കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെട്ടി, പറ, മോട്ടോർ ബദൽ മാർഗ്ഗത്തിനായി 18 ലക്ഷവും ഇത് സ്ഥാപിക്കാനുള്ള പറക്കുഴി നിർമ്മാണത്തിന് 3.80 ലക്ഷവുമാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി, 2021-22 ലെ ജനകീയാസൂത്രണ പദ്ധതി പ്രകരമാണ് തുക അനുവദിച്ചത്. ഒരു സെക്കന്റിൽ 630 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്ന 50 എച്ച്പിയുടെ വെർട്ടിക്കൽ ആക്സിസ് പമ്പ് സെറ്റാണ് മറുവക്കാട് പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്ക് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ചു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.പ്രസാദ്, അഡ്വ.അനിത ഷീലൻ, ബ്ലോക്ക് മെമ്പർമാരായ കെ. കെ. ശെൽവരാജൻ, ജോസ് വർക്കി, ഷീബാ ജേക്കബ്, നിതാ സുനിൽ, പഞ്ചായത്തംഗം മേരി ലിജിൻ, കൃഷി അസി.ഡയറക്ടർ സിന്ധു. പി ജോസഫ്, കൃഷി ഓഫീസർ ഷൈജ കെ.എസ്, അഡ്വ. റെനിൽ ആന്റോ കണ്ടംകുളത്തി,

പി.എം.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.