sankar

കൊച്ചി​: മുൻ മുഖ്യമന്ത്രി ആർ.ശങ്കറി​ന്റെ 113-ാം ജന്മദിനാചാരണം ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരള എറണാകുളം ചാപ്റ്ററി​ന്റെ നേതൃത്വത്തിൽ ആഘോഷി​ച്ചു. പാറപ്പുറം രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടം ചെയ്തു. എസ്.എൻ ട്രസ്റ്റ്‌ ഡയറക്ടർ ബോർഡ് അംഗം ടി.കെ.പദ്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ഭാരവാഹികളായ കെ.വി.ജോൺസൺ, വി.കെ.തങ്കരാജ്, നോർമൻ ജോസഫ്, എം.ബാലചന്ദ്രൻ, ജോണി തേവര, റോഷൻ കരിപ്പോട്ട്, തങ്ങൾ കുഞ്ഞ്, സെബാസ്റ്റ്യൻ എൻ.ജെ, അഡ്വ. ബിജുഎരൂർ, കുട്ടൻ പാട്ടത്തിൽ ,ആന്റണി പുളിക്കൻ,സലാംപുല്ലേപ്പടി തുടങ്ങി​യവർ നേതൃത്വം നൽകി.