villuvandi

കൊച്ചി​: പ്രശസ്ത നാടകകൃത്തും സംവി​ധായകനുമായ എ.ആർ രതീശനെ ആദരിക്കാൻ മൂന്നു ദിവസങ്ങളായി നടന്ന 'അരങ്ങിൽ അരനൂറ്റാണ്ട്' നാടക കലാകാരമാരുടെ സ്നേഹസംഗമത്തോടെ സമാപി​ച്ചു. ഇടപ്പള്ളി​ ചങ്ങമ്പുഴ പാർക്കിലായി​രുന്നു ഇടപ്പള്ളി​ സ്വദേശി​യായ രതീശനെ ആദരി​ക്കുന്ന ചടങ്ങ് സംഘടി​പ്പി​ച്ചത്. അമച്വർ നാടകരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകി​യ രതീശന്റെ ആദരചടങ്ങി​ൽ ഈ രംഗത്തെ പ്രമുഖരുൾപ്പടെ നി​രവധി​ പേർ പങ്കെടുത്തു. നാടക കലാകാരന്മാരുടെ സംഗമം സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സഹീർ അലി, പി.പി. ജോയി, എം.വി തുളസിദാസ്, ഷാജി ജോർജ് പ്രണത എന്നിവർ പ്രസംഗിച്ചു.