കൊച്ചി: പൊതുമരാമത്ത്, വാട്ടർ അതോറിട്ടി, തുടങ്ങിയ വകുപ്പുകൾ നടത്തുന്ന പ്രവൃത്തികൾ കാലവർഷത്തിനു മുൻപായി പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓപ്പറേഷൻ വാഹിനിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ഉപയോഗിച്ച് ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ മേയ് 20 നു മുൻപായി പൂർത്തിയാക്കാനും കളക്ടർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ വിനോദ്, പി.വി.ശ്രീനിജിൻ, മാത്യു കുഴൽനാടൻ, ജില്ലാ വികസന കമ്മീഷണർ എ. ഷിബു, ജില്ലാ പ്ലാനിംഗ് ഓഫീസർ അനിത ഏലിയാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.