
തൃക്കാക്കര: കെ.ബി.പി.എസിൽ താത്കാലിക ജീവനക്കാരനെ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സ്റ്റോർ ജീവനക്കാരനായ ജോസ് ആന്റണി പ്രദീഷിനെയാണ് ജോലിയിൽ നിന്ന് മാറ്റിയത്.
ഇതേച്ചൊല്ലി സ്റ്റോർ അസിസ്‌റ്റന്റ് മാനേജരായ യു.മധുവും ഐ.എൻ.ടി.യു.സി യൂണിയൻ നേതാക്കളും തമ്മിലായിരുന്നു തർക്കം. നേതാക്കൾ ഗേറ്റിൽ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും തലയ്ക്ക് പിന്നിൽ മർദ്ദിച്ചുവെന്നും മധു ആരോപിച്ചു. തന്നെ ഹെൽമറ്റ് കൊണ്ട് മധു മർദ്ദിച്ചുവെന്ന് ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് എം.എം.മഹേഷും പരാതിപ്പെട്ടു. ഇരുവരും കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.