ചേരപ്പള്ളി : പറണ്ടോട് വലിയ കലുങ്ക് ഗവ. എൽ.പി സ്കൂളിൽ അദ്ധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ വാർഷികവും ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.വി. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുള്ളങ്കല്ല് അനീഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇന്ദു എൽ.ജി, ഹെഡ്മാസ്റ്റർ എച്ച്.ഡി. ബൈജു, വാർഡ് മെമ്പർ കെ.കെ. രതീഷ്, ബി.പി.സി എസ്.എസ്.കെ നെടുമങ്ങാട് ഉപജില്ലാ സൗമ്യ സി.എസ്, യു.പി.എസ് ഹെഡ്മിസ്ട്രസ് ബി. ശ്രീലത, എം.എം. സി ചെയർമാൻ ഷിജു ജി.ആർ, മദർ പി.ടി.എ പ്രസിഡന്റ് അശ്വതി എം.എസ്, യു.പി.എസ് പി.ടി.എ പ്രസിഡന്റ് പ്രേംകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് അരുണിമ ഐ, സീനിയർ അസി. ക്രിസ്റ്റിൻ ബ്യൂല, റിപ്പോർട്ട് എസ്.ആർ.ജി കൗൺസിൽ സ്മിത ബ്രൈറ്റ് എന്നിവർ സംസാരിച്ചു. എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികളെ ആദരിച്ചു. ചേരപ്പള്ളി സുനിൽ ജോസും ടീമും അവതരിപ്പിച്ച മാജിക് ഷോയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.