flight-ticket

മലപ്പുറം: കൊവിഡ് കാലത്ത് വിമാന സർവീസുകൾക്ക് കൂട്ടിയ ടിക്കറ്റ് നിരക്ക്, നിയന്ത്രണങ്ങൾ നീങ്ങിയിട്ടും, ഗൾഫ് റൂട്ടിൽ വിമാനകമ്പനികൾ കുറയ്ക്കുന്നില്ല. അന്ന് എയർ ബബ്ൾ സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചിരുന്നതിനാൽ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ചിരുന്നു. കൊവിഡിന് മുമ്പ് ദുബായിലേക്ക് 10,000 രൂപയ്ക്കും ജിദ്ദ, ദോഹ, ബഹറൈൻ സെക്ടറുകളിലേക്ക് 15,000 രൂപയ്ക്കുള്ളിലും ടിക്കറ്റ് ലഭിച്ചിരുന്നു. ഇന്ന് ഇരട്ടിയോളം നൽകണം. മാർച്ച് 27ന് രാജ്യാന്തര സർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഗൾഫിലേക്ക് തൊഴിലന്വേഷകരുടെ ഒഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്. വിഷു, പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തുന്നവരുടെ എണ്ണവും കൂടും. ഇത് മുതലെടുക്കാൻ ഈ മാസം പകുതിക്ക് ശേഷം ഗൾഫിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇനിയും കൂട്ടാനാണ് സാദ്ധ്യത.

വിമാന ഇന്ധന വില വർദ്ധന ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാത്തത്.

എയർ ഇന്ത്യയിലും ഇൻ‌ഡിഗോയിലുമാണ് നിരക്ക് കുറവ്. വിദേശ കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഏഷ്യ, സൗദിയ, ഖത്തർ എയർവേഴ്സ്, ഫ്‌ളൈ ദുബായ്, കുവൈറ്റ് എയർ എന്നിവയിൽ നിരക്ക് ഏറെ കൂടുതലാണ്.

എയർഇന്ത്യ എക്സ് പ്രസിലെ

ഈ ആഴ്ചയിലെ ടിക്കറ്റ് നിരക്ക്

കോഴിക്കോട് - അബുദാബി......... 18,565

അബുദാബി - കോഴിക്കോട്........... 6,990

കൊച്ചി - ദുബായ്.......................... 17,003

ദുബായ് - കൊച്ചി............................11,513

കോഴിക്കോട് - ദമാം....................... 31,565

ദമാം - കോഴിക്കോട്....................... 16,426

കോഴിക്കോട് - ജിദ്ദ.......................... 44,972

ജിദ്ദ - കോഴിക്കോട്.......................... 10,790

കണ്ണൂർ - ദോഹ............................... 35,289

ദോഹ - കണ്ണൂർ............................... 18,218

കൊച്ചി - ബഹറൈൻ..................... 22,632

ബഹറൈൻ - കൊച്ചി..................... 14,020