തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസ് ഞായറാഴ്ച രാവിലെ 10ന് ഐ.എ.എസ് മെഗാ സെമിനാർ സംഘടിപ്പിക്കുന്നു. ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പത്രപാരായണം മുതൽ ഓപ്ഷൻ വിഷയം തിരഞ്ഞെടുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സെമിനാറിൽ വിശദമായി വിവരിക്കും.
'ഒരുശരാശരി വിദ്യാർത്ഥിക്ക് ആദ്യത്തെ ഉദ്യമത്തിൽ തന്നെ സിവിൽ സർവീസസ് പരീക്ഷ എങ്ങനെ പാസാകാം' എന്നത് സെമിനാറിൽ ചർച്ച ചെയ്യും. 2023ലോ അതിനുശേഷമോ സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇൗ സൗജന്യ സെമിനാറിൽ പങ്കെടുക്കാം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50പേരെയാണ് പരിഗണിക്കുന്നത്. കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിന്റെ ശാഖയിൽ നിന്ന് ഇന്നുമുതൽ എൻട്രി പാസ് ലഭ്യമാണ്. എ.എൽ.എസ് ഐ.എ.എസിലെ വിദഗ്ദ്ധരാണ് സെമിനാർ നയിക്കുന്നത്. ഫോൺ: 9895074949