തിരുവനന്തപുരം:ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ ന്യൂറോളജി വിഭാഗത്തിൽ നിദ്രാ രോഗങ്ങൾക്ക് വിശദപരിശോധനയും ചികിത്സയും നൽകും.നിദ്രാരോഗചികിത്സാ ഗവേഷണത്തിന്റെ ഭാഗമായി 60വയസിനു താഴെയുള്ളതും ജീവിത ശൈലീ രോഗങ്ങൾ ഇല്ലാത്തതുമായ, ഉറക്കമില്ലായ്മയുള്ളവർക്കാണ് പരിശോധനയും ചികിത്സയും നൽകുന്നത്.കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ഉച്ചക്ക് 1 30 മുതൽ 3 മണി ബന്ധപ്പെടാം.ഫോൺ.903 793 5334.