തിരുവനന്തപുരം: ജോസ്കോ ജുവലേഴ്സ് കിഴക്കേകോട്ട ഷോറൂമിന്റെ ആനിവേഴ്സറി ആഘോഷങ്ങൾ നാളെ ആരംഭിക്കും.18 വരെയാണ് ആഘോഷങ്ങൾ. ഇതിന്റെ ഭാഗമായി വൻ ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
50000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണ നാണയം, 5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പർച്ചേസുകൾക്ക് ഡയമണ്ട് റിംഗ്, ഒരു ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പർച്ചേസുകൾക്ക് ഡയമണ്ട് പെൻഡന്റ് എന്നിവ സമ്മാനമായി ലഭിക്കും. മണിക്കൂറുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ ഹോം അപ്ളയൻസസ്, സ്വർണനാണയങ്ങൾ തുടങ്ങിയവ സമ്മാനമായി നൽകും. വിവാഹ പാർട്ടികൾക്ക് ആനിവേഴ്സറി പ്രമാണിച്ച് പ്രത്യേക പാക്കേജും 2.5 ശതമാനം മുതൽ പണിക്കൂലിയിൽ കിഴിവും നൽകും. പഴയ സ്വർണാഭരണങ്ങൾ ഉയർന്ന മൂല്യത്തിൽ മാറ്റിയെടുക്കാനും അവസരമുണ്ട്.