തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്കുള്ള അരി മുതൽ കുടിവെള്ളം വരെ നൽകുന്നത് നരേന്ദ്ര മോദി സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെ പദ്ധതികളിൽ രാഷ്ട്രീയം കലർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. വിവിധ പദ്ധതികൾക്കായി കേന്ദ്രസർക്കാർ നൽകിയ തുക വിനിയോഗിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയിൽ പോലും യാഥാർത്ഥ്യം മറച്ചുവച്ച് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ജില്ലാഭാരവാഹികളായ ആർ.എസ്. രാജീവ്, പാപ്പനംകോട് സജി, ആർ.എസ്. സമ്പത്ത്, പൂങ്കുളം സതീഷ്, പ്രവീൺ, സുമോദ് എന്നിവർ പങ്കെടുത്തു. കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ. ജി.ജെ. രാജ് മോഹൻ,​ ലതകുമാരി, സമ്പത്ത്, കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സരിത, ആർ. ജയലക്ഷ്മി, രാജശേഖരൻ, പി. പ്രവീൺകുമാർ, ആർ. രാജലക്ഷ്മി, ഏരിയാ പ്രസിഡന്റുമാരായ വിശാഖ്. വി.എസ്, ശ്യാം കുമാർ എന്നിവർ സംബന്ധിച്ചു.

വിളവൂർക്കൽ പഞ്ചായത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വിളപ്പിൽ പഞ്ചായത്തിൽ ദേശീയ നിർവാഹക സമിതി അംഗം ഇ. കൃഷ്ണദാസ്, നാവായിക്കുളം പഞ്ചായത്തിൽ പോങ്ങുംമൂട് വിക്രമൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ മുളയറ രതീഷ് എന്നിവർ ജലജീവൻ ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിച്ചു.