aston

കൊച്ചി: ലോകത്തെ ഏറ്റവും കരുത്തേറിയ ആഡംബര എസ്.യു.വി എന്ന പെരുമയുമായി ആസ്‌റ്റൻ മാർട്ടിന്റെ ഡി.ബി.എക്‌സ് 707 എത്തി. അതിവേഗം,​ ഉഗ്രൻ കരുത്ത്,​ മികച്ച നിയന്ത്രണം എന്നിവയാണ് ബ്രിട്ടീഷ് ബ്രാൻഡായ ആസ്‌റ്റൻ മാർട്ടിൻ അവകാശപ്പെടുന്നത്.
4-ലിറ്റർ,​ ട്വിൻ-ടർബോ ചാർജ്ഡ്,​ വി8 എൻജിനാണുള്ളത്. 707 പി.എസ് കരുത്തും 900 എൻ.എം. ടോർക്കുമുണ്ട്. മണിക്കൂറിൽ 309 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.3 സെക്കൻഡ് ധാരാളം!