suzuki

കൊച്ചി: സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പരിചയപ്പെടുത്തിയ ശ്രദ്ധേയ സ്കൂട്ടറായ അവെനിസിന്റെ സ്റ്റാൻഡേർഡ് എഡിഷൻ വിപണിയിലെത്തി. 86,​500 രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില.
ഒട്ടേറെ സ്പോർട്ടീ ഫീച്ചറുകളുമായാണ് സ്‌റ്റാൻഡേർഡ് അവെനിസ് എത്തുന്നത്. പുതുമനിറഞ്ഞ സ്പോർട്ടീ സ്‌റ്റൈലിംഗ് രൂപകല്പനയിൽ ഉടനീളം പ്രകടം. സീറ്റിനുള്ളിലെ സ്‌റ്റോറേജിന് പകരം സീറ്റിന് പുറകിലായി ഹിൻജ് ടൈപ്പ് ഫ്യുവൽ ക്യാപ്പാണുള്ളത്; സീറ്റിൽ നിന്ന് ഇറങ്ങാതെ തന്നെ ഇന്ധനം നിറയ്ക്കാൻ ഇതുസഹായിക്കുന്നു.
ബൈക്കുകൾക്ക് സമാനമായ റിയർ ഇൻഡിക്കേറ്ററുകൾ,​ മുൻടയറിന് മുകളിലായി,​ ബോഡിക്കുള്ളിലേക്ക് കയറിയിരിക്കുംവിധമുള്ള സ്‌പോർട്ടീ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്,​ സീറ്റിന് കീഴെ ഹെൽമറ്റിന് പുറമേ കൂടുതൽ ചെറുസാധനങ്ങൾ ഉൾക്കൊള്ളുന്ന വലിയ സ്‌റ്റോറേജ് സ്പേസ്,​ മുന്നിൽ യു.എസ്.ബി സോക്കറ്റോട് കൂടിയ ബോക്‌സ്,​ ഒപ്പം മറ്റൊരു ബോക്‌സും,​ സ്പോർട്ടീ എൽ.ഇ.ഡി ടെയ്‌ൽ‌ലാമ്പ്,​ സ്പോർട്ടീ മഫ്ളർകവർ,​ സ്പോർട്ടീ അലോയ് വീൽ,​ മീറ്റർ‌വൈസർ,​ ആകർഷ ഗ്രാഫിക്‌സ്,​ വിശാലമായ ഫ്ളോർബോർഡ്,​ അതിനൊപ്പം രണ്ട് ലഗേഡ് ഹുക്കുകൾ,​ സൈഡ് സ്‌റ്റാൻഡ് ഇന്റർലോക്ക്,​ മൾട്ടി ഫംഗ്‌ഷണൽ ഡിജിറ്റൽ മീറ്റർ എന്നിവ സ്പോർട്ടീ പെരുമ വിളിച്ചോതുന്നു.